ad

മഹദ് വചനങ്ങൾ

വിജ്ഞാന സമ്പാദനത്തിന്റെ ആറ് മർത്തബകൾ

സലഫുകളിൽപ്പെട്ട മഹാപണ്ഡിതനായ  അബ്ദുല്ലാ ഹിബ്നുൽ മുബാറക് رحمة الله عليه അറിവിനെ സംബന്ധിച്ച് പറഞ്ഞത് ഇപ്രകാരമാണ് :

أول العلم النية , ثم الاستماع , ثم الفهم , ثم الحفظ , ثم العمل , ثم النشر

1. النية

അറിവിന്റെ ആദ്യപടി ഉദ്ദേശ്യം നന്നാക്കി തീർക്കലാണ്. അഥവാ അല്ലാഹുവിന്റെ പ്രതിഫലം മാത്രം ആഗ്രഹിച്ചു കൊണ്ട് അറിവ് നേടാൻ വേണ്ടി ഇറങ്ങി പുറപ്പെടൽ.

2. الاستماع

അതായത് ശ്രദ്ധിച്ചുകേൾക്കുക; വിജ്ഞാനം ഹൃദയ സാന്നിധ്യത്തോടുകൂടിയും ശ്രദ്ധയോടുകൂടിയും കേൾക്കുക

3. الفهم 

അതായത് വിഷയത്തെ നന്നായി ഗ്രഹിക്കുക. അഥവാ പറയപ്പെട്ട കാര്യങ്ങളെ നന്നായി മനസ്സിലാക്കുവാൻ ശ്രമിക്കുക

4. الحفظ

പഠിച്ച കാര്യങ്ങളെ പരമാവധി ഹൃദസ്ഥമാക്കുക,

5. العمل 

പഠിച്ച കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുക,

6. النشر 

നാം പഠിച്ച അറിവിനെ സമൂഹത്തിലേക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുക.

മുകളിൽ പറഞ്ഞ ആറു  മർത്തബകൾ  അറിവിന്റെ  സുപ്രധാന മർത്തബകളായി അറിയപ്പെടുന്നു. ഉദ്ദേശശുദ്ധിയോടുകൂടി അറിവ് നേടാൻ വേണ്ടി ഇറങ്ങി പുറപ്പെടുകയും ശ്രദ്ധയോടുകൂടി കേൾക്കുകയും കാര്യങ്ങളെ നന്നായി ഗ്രഹിക്കുകയും സാധിക്കുന്നത്ര ഹൃദസ്ഥമാക്കുകയും കഴിവിന്റെ പരമാവധി ജീവിതത്തിൽ കൊണ്ടുവരികയും പിന്നീട് സമൂഹത്തിന് എത്തിച്ചുകൊടുക്കുകയും ചെയ്യുക.

ഇപ്രകാരം علم നേടുന്നവരിൽ അല്ലാഹു നാം ഏവരെയും ഉൾപ്പെടുത്തുമാറാകട്ടെ...
ആമീൻ

جامع بيان العلم وفضله (ابن عبد البر)