ad

സംശയ നിവാരണം

സ്ത്രീകള്‍ മഹ്റമുകളുടെ ( ഉപ്പ, മകന്‍, സഹോദരന്‍, ഭര്‍ത്താവ് തുടങ്ങിയവര്‍) കൂടെ ഒരേ സ്വഫ്ഫില്‍ നിന്ന് നമസ്കരിക്കല്‍

❓ചോദ്യം : 

                      ഞാനും എന്റെ ഭാര്യയും ഒരേ സ്വഫ്ഫില്‍ നിന്ന് ജമാഅത്തായി നമസ്കരിക്കാറുണ്ടായിരുന്നു. എന്നാല്‍ സ്ത്രീകള്‍ പുരുഷന്‍മാരുടെ കൂടെ ഒരേ സ്വഫ്ഫില്‍ നമസ്കരിക്കാന്‍ പാടില്ല എന്ന് ചില സഹോദരങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍ ഞാനും എന്റെ ഭാര്യയും ഒരേ സ്വഫ്ഫില്‍ നിന്നുകൊണ്ട് പലതവണ നമസ്കരിച്ചിട്ടുണ്ട്. ആ നമസ്കാരങ്ങള്‍ ഞാന്‍  മാറ്റി നമസ്കരിക്കേണ്ടതുണ്ടോ?

✅ഉത്തരം: 

                    താങ്കള്‍ മടക്കി നമസ്കരിക്കേണ്ടതില്ല. എന്നാല്‍ ഇനി നമസ്കരിക്കുമ്പോള്‍ അവള്‍ നിങ്ങളുടെ പിറകില്‍ നമസ്കരിക്കണം. സ്ത്രീകള്‍ പുരുഷന്മാരുടെ പിറകില്‍ നിന്നുകൊണ്ട് നമസ്കരിക്കാനാണ് പ്രവാചകന്‍ കല്‍പിച്ചിട്ടുള്ളത്. ഒരിക്കല്‍ പ്രവാചകന്‍ അനസ് (റ) വിന്‍റെ വീട്ടില്‍ വെച്ച് നമസ്കരിച്ചപ്പോള്‍ അനസ് (റ) പ്രവാചകന്റെ വലതു ഭാഗത്തും അനസ് (റ) ന്റെ വലിയുമ്മ പിറകില്‍ നിന്നുകൊണ്ടുമാണ് നമസ്കരിച്ചത്. പറഞ്ഞു വന്നത് ,സ്ത്രീകളുടെ സ്ഥാനം (  ജമാഅത്ത് നമസ്കാരത്തില്‍ ) പുരുഷന്റെ പിറകില്‍ ആണ്. അത് സ്വന്തം ഭാര്യയാണെങ്കിലും. അവള്‍ പിറകില്‍ നില്‍ക്കണം. ഭര്‍ത്താവിന്റെ കൂടെ നില്‍ക്കരുത്.

 

?ഉത്തരം:

ശൈഖ് ഇബ്നു ബാസ് (റ)

ആശയ വിവര്‍ത്തനം:

✒സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി

 

--------------------------------

?ശ്രദ്ധിക്കുക: 

                             സ്വഹീഹുല്‍ ബുഖാരിയില്‍ കാണാം. അനസ് (റ) വും ആ വീട്ടിലുണ്ടായിരുന്ന ഒരു യതീമും പ്രവാചകന്റെ പിറകിലും അനസ് (റ) ന്റെ വലിയുമ്മ അവരുടെ പുറകിലുമായിരുന്നു നിന്നത് എന്ന്. അതിനര്‍ത്ഥം സ്വന്തം വല്യുമ്മ ആണെങ്കിലും അതേ പോലെ തന്നെ ചെറിയ കുട്ടികള്‍ ആണെങ്കിലും അതേപോലെ തന്നെ സ്ത്രീകള്‍ക്ക് പുറകില്‍ ഒറ്റയ്ക്ക് നില്‍ക്കേണ്ടി വന്നാലും ഒരു സ്വഫ്ഫില്‍ സ്ത്രീ പുരുഷന്മാര്‍ നില്‍ക്കാന്‍ പാടില്ല എന്നാണു. അവര്‍ എത്ര അടുത്ത മഹ്റമുകള്‍ ആണെങ്കിലും ശരി.

ബുഖാരി (380) , മുസ്‌ലിം (658)