ad

സംശയ നിവാരണം

മകനോ ഭര്‍ത്താവിനോ മറ്റു പുഷന്മാര്‍ക്കോ ഇമാമത്ത് നില്‍ക്കാന്‍ സ്ത്രീകള്‍ക്ക് പാടുണ്ടോ?

❓ചോദ്യം :

       ഞാന്‍ ഉമ്മു യൂസുഫ്, എനിക്ക് എന്‍റെ ആണ്‍കുട്ടികള്‍ക്ക് ഇമാമായി നില്‍ക്കുവാനും ഖുര്‍ആന്‍ ഉറക്കെ ഒതുവാനും അനുവാദമുണ്ടോ? അവര്‍ക്ക് ഉപകാരപ്പെടാന്‍ വേണ്ടിയും അവര്‍ ഹിഫ്ദാക്കാന്‍ വേണ്ടിയുമാണ് ഞാന്‍ അങ്ങനെ ചെയ്യുന്നത്. അവരില്‍ മൂത്ത ആണ്‍കുട്ടിക്ക് പതിനൊന്ന് വയസ്സ് ആയിട്ടേ ഉള്ളൂ. ഞാന്‍ ജമാഅത്തായി നമസ്കരിക്കുവാന്‍ അവരെ ഒരുമിപ്പിക്കുകയും നിത്യവും പ്രേരിപ്പിക്കുകയും ചെയ്യുന്നു.

 

 ✅ഉത്തരം :

ആണ്‍കുട്ടികള്‍ ജനങ്ങളുടെ കൂടെ പള്ളിയില്‍ വെച്ച് നമസ്കരിക്കണം എന്നതാണ് മതവിധി. എന്നാല്‍ അവര്‍ക്ക് ജമാഅത്ത് നഷ്ടപ്പെട്ടാല്‍ അവര്‍ വീട്ടില്‍ വെച്ച് വേറെ നമസ്കരിക്കട്ടെ. നിങ്ങള്‍  നിങ്ങളുടെ പെണ്‍കുട്ടികളേയും കൂട്ടി നമസ്കരിക്കുക. എന്നാല്‍ നിങ്ങള്‍ പുരുഷന്മാര്‍ക്ക് ഇമാമായി നമസ്കരിക്കാന്‍  പാടില്ല. അവര്‍ എത്ര ചെറിയവരാണെങ്കിലും. കാരണം സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് ഇമാമായി നില്‍ക്കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ നിങ്ങള്‍ക്കും നിങ്ങളുടെ പെണ്മക്കള്‍ക്കും അവരില്‍ ഒരാളെ ഇമാമായി നിര്‍ത്തി നമസ്കരിക്കാവുന്നതാണ്. ആണ്‍കുട്ടികള്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നവരും വകതിരിവും ഉള്ളവരാണെങ്കില്‍ ഏഴു വയസ്സോ അതിനു  മുകളിലോ ഉള്ളവര്‍ക്ക് ഇമാമായി നില്‍ക്കാവുന്നതാണ്. നിങ്ങള്‍ അവരുടെ പിറകില്‍ നമസ്കരിക്കണം, ഇമാമാവരുത്. 

എന്നാല്‍ പെണ്‍കുട്ടികള്‍ക്കോ സഹോദരിമാര്‍ക്കോ വേണ്ടി അവരുടെ സ്വഫ്ഫിന്റെ മധ്യത്തില്‍ നിന്ന് കൊണ്ട് നിങ്ങള്‍ക്ക് ഇമാമാവാം. (പുരുഷന്മാരെപ്പോലെ മുന്നില്‍ നില്‍ക്കാന്‍ പാടില്ല എന്നര്‍ത്ഥം). നബിയുടെ ഭാര്യമാര്‍ സ്ത്രീകളേയും കൊണ്ട് അങ്ങനെ നമസ്കരിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ സ്ത്രീകള്‍ക്ക് മാത്രമേ ഇമാമായി നില്‍ക്കാന്‍ നിങ്ങള്‍ക്ക് അനുവാദമുള്ളൂ. പുരുഷന്മാര്‍ക്ക് ഇമാമായി നില്‍ക്കാന്‍ സ്ത്രീകള്‍ക്ക് പാടില്ല.

 

ഉത്തരം:

?ശൈഖ് ഇബ്നു ബാസ് (റ)

ആശയ വിവര്‍ത്തനം:

✒സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി