ad

മഹദ് വചനങ്ങൾ

അറിവ് നേടേണ്ടത് ആരിൽ നിന്ന്

താബിഈങ്ങളിൽപ്പെട്ട  മഹാപണ്ഡിതനായ മുഹമ്മദ് ബ്നു സീരീൻ رحمة الله عليه പറയുകയുണ്ടായി:

إِنَّ هذا العلمَ دينٌ ، فانظروا عمن تأخذونَ دينَكم

"നിശ്ചയം ഈയൊരു അറിവ് അത് മതമാണ്, അതിനാൽ നിങ്ങളുടെ മതം ആരിൽനിന്നും സ്വീകരിക്കുന്നുവെന്ന് നിങ്ങൾ പരിശോധിക്കുക"

ഇവിടെ ഹദീസുമായി ബന്ധപ്പെട്ട അറിവിനെ സംബന്ധിച്ചാണ് അദ്ദേഹം പറഞ്ഞതെങ്കിലും, പരിശുദ്ധ ദീനുൽ ഇസ്‌ലാമിന്റെ   വിശ്വാസവും ആചാരവും അനുഷ്ഠാനങ്ങളുമെല്ലാം ഉൾക്കൊള്ളുന്നത്  ഹദീസുകളിലാണല്ലോ.

ആ ഹദീസ് നമുക്ക് ആരിൽനിന്നും ലഭിക്കുന്നു, ആരിൽ നിന്നാണ് അത്തരം വിജ്ഞാനങ്ങൾ നമ്മൾ സ്വീകരിക്കേണ്ടത്  എന്നത് പരിശോധിക്കണം എന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞതിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ അറിവ് നേടുന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് ആ അറിവ് ആരിൽ നിന്നും നേടുന്നു എന്ന് പരിശോധിക്കൽ. അഹ്‌ലുസ്സുന്നത്തി വൽ ജമാഅയുടെ അഖീദയും മൻഹജും ഉൾക്കൊള്ളുന്ന സത്യസന്ധരായ ആളുകളിൽ നിന്നാണ് علم സ്വീകരിക്കേണ്ടത് എന്നാണ് മഹാനവർകൾ പറഞ്ഞിട്ടുള്ളത്.  അല്ലാഹു سبحانه وتعالى  ആ രൂപത്തിൽ علم സ്വീകരിക്കുവാനുള്ള  തൗഫീഖ് നമുക്കെല്ലാവർക്കും പ്രധാനം ചെയ്യുമാറാകട്ടെ.

ആമീൻ

صحيح مسلم: المقدمة